'മലയാള ഭാഷ നമ്മുടെ മാതൃഭാഷയാണ്' എന്നതിന് എന്തൊക്കെ അര്‍ത്ഥങ്ങളാണ് ഉള്ളത്? വൈകാരികമായ അര്‍ത്ഥങ്ങളെപ്പറ്റി ധാരാളം സംസാരിയ്ക്കപ്പെടുന്നുണ്ട് നമുക്ക് ചുറ്റും.പുതുതായിനിയൊന്നും പറയാനില്ലാത്തവണ്ണം കൈകാര്യം ചെയ്യപ്പെട്ടിട്ടുള്ളതാണ് മലയാളം എന്ന 'വികാരം'.
അത് കൊണ്ട് കുറച്ച് ടെക്നിക്കലാകാം.പെട്രോളെഞ്ചിന് പെട്രോള്‍ എന്താണോ,അതാണ് മനുഷ്യന്റെ തലച്ചോറിന് മാതൃഭാഷ. അതായത് നമ്മുടെ തലച്ചോറ്,ഏറ്റവും എഫിഷ്യന്റായി പ്രവര്‍ത്തിയ്ക്കുക നമ്മുടെ മാതൃഭാഷയിലാണ്. മറ്റൊരു ഭാഷയില്‍ അത് പ്രവര്‍ത്തിപ്പിയ്ക്കാന്‍ ശ്രമിച്ചാലും അത് പ്രവര്‍ത്തിയ്ക്കുകയൊക്കെച്ചെയ്യും,പക്ഷെ അദ്ധ്വാനത്തിന്റെ മൂല്യത്തിന് നല്ല നഷ്ടം സംഭവുയ്ക്കും. ഈ നഷ്ടത്തിനെ ട്രാന്‍സ്ലേഷന്‍ ലോസ് അല്ലെങ്കില്‍ വിവര്‍ത്തനനഷ്ടം എന്ന് വിളിയ്ക്കാം.ഈ നഷ്ടം അന്യഭാഷയിലുള്ള തലച്ചോറിന്റെ ഗ്രിപ്പും വിവര്‍ത്തനം ചെയ്യുക എന്ന ഫങ്ഷന്‍ പ്രസ്തുത തലച്ചോറില്‍ എത്ര മാത്രം വികസിച്ചിരിയ്ക്കുന്നു എന്നതിനെയെല്ലാമാശ്രയിച്ച് ഏറിയും കുറഞ്ഞുമിരിയ്ക്കുന്നു.
അന്യഭാഷയായ ഇംഗ്ലീഷില്‍ ബുദ്ധിയെ പ്രവര്‍ത്തിപ്പിയ്കാന്‍ ശ്രമിയ്ക്കുന്ന മലയാളി,അതേ പ്രവൃത്തി മാതൃഭാഷയായ ഇംഗ്ലീഷ് ഉപയോഗിച്ച് ചെയ്യുന്ന സായിപ്പ് സുഹൃത്തിനേകാള്‍ പിന്നിലായിപ്പോകുന്നു എന്നതില്‍ സംശയവും വേണ്ട.നമ്മുടെ ബുദ്ധിസാമര്‍ത്ഥ്യത്തിന്റെ അനുപാതത്തിലല്ല നമ്മുടെ പുരോഗതി.
നമ്മുടെ കഴിവിനനുപാതമായി പുരോഗതി നേടാന്‍ നമ്മുടെ തലച്ചോറാകുന്ന യന്ത്രത്തിനിടേണ്ട എണ്ണയാണ് മലയാളം എന്നതാണ് 'മലയാളം നമ്മുടെ മാതൃഭാഷയാണ്' എന്ന് പറയുമ്പോള്‍ ആദ്യം മനസ്സില്‍ വരേണ്ടത്.